കൂത്താട്ടുകുളം: മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവ മാതാവിന്റെ പെരുന്നാളിന് കൊടിയേറി ഫാ. ബോബി തറയാനി കൊടിയേറ്റി. ഫാ. സൈമണ്‍ കോറെപ്പിസ്‌കോപ്പ, മാത്യു ജോണ്‍ കേളകൊമ്പില്‍, കെ.ഐ. ജോണ്‍ കര്‍ത്താനിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.
14, 15 തീയതികളിലാണ് പെരുന്നാള്‍ ചടങ്ങ്. 14ന് വൈകീട്ട് 7.30ന് പ്രസംഗം ഫാ. ജ്യോതിസ് പോത്താറ , തുടര്‍ന്ന് പ്രദക്ഷിണം. 15ന് രാവിലെ 7.30ന് പ്രാര്‍ത്ഥന 8 ന് കുര്‍ബ്ബാന, 10ന് പ്രദക്ഷിണം, നേര്‍ച്ച എന്നിവ നടക്കും.







