കരിങ്ങാച്ചിറ: വ്യവഹാര വിമുക്ത സഭയാണ് യാക്കോബായ സഭ സ്വപ്‌നം
കാണുന്നതെന്നും തര്‍ക്കമുള്ള പള്ളികളില്‍ തര്‍ക്കമൊഴിവാക്കി
സമാധാനപരമായി മുന്നോട്ടുപോകാന്‍ സഭ അഗ്രഹിക്കുന്നതായി യാക്കോബായ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന അഖില മലങ്കര പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. സഭയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം
വ്യാപിപ്പിക്കുമെന്ന് വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് പറഞ്ഞു. മാന്തളിര്‍ പള്ളിയില്‍ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നിഷേധിച്ച നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കോര്‍എപ്പിസ്‌കോപ്പമാരായ പീറ്റര്‍ വേലംപറമ്പില്‍, പീറ്റര്‍ ഇല്ലിമൂട്ടില്‍, ഇട്ടൂപ്പ് ആലുക്കല്‍, വികാരി ഫാ. പോള്‍ കീരിക്കാട്ടില്‍, ഫാ. സ്ലീബാ കളരിക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ പുന്നമറ്റം, ഫാ. തോമസ് ചെമ്പോത്തുകുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.







