നെടുമ്പാശ്ശേരി: വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചുള്ള അങ്കമാലി മേഖലാ കാല്‍നട തീര്‍ത്ഥയാത്ര നെടുമ്പാശ്ശേരി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്ന് പുറപ്പെട്ടു. സഖറിയ ആലുക്കല്‍ റമ്പാന്‍, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്ര ആശീര്‍വദിച്ചു.
ഫാ. കെ.ടി. യാക്കോബ്, ഫാ. ജോസഫ് പള്ളിക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. ഗീവര്‍ഗീസ് വി. അരീയ്ക്കല്‍, ഫാ. ജിബി യോഹന്നാന്‍, വര്‍ഗീസ് മേനാച്ചേരി, വി.എന്‍. ഏല്യാസ്, വിനോജ് ടി. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെരുന്നാളില്‍ പങ്കെടുത്തശേഷം ശനിയാഴ്ച തീര്‍ത്ഥാടകര്‍ മടങ്ങും.







