കോതമംഗലം: യാക്കോബായ സഭാ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലാ വൈദിക യോഗം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയില്‍ നടന്നു. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഓടയ്ക്കാലി, മാമലശ്ശേരി, ഞാറക്കാട് എന്നീ പള്ളികളിലെ ഇടവകാംഗങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടണമെന്ന് വൈദിക യോഗം ആവശ്യപ്പെട്ടു.
തുടര്‍ന്ന് മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെത്തി നിരാഹാരം അനുഷ്ഠിക്കുന്ന വികാരി വര്‍ഗീസ് പുല്യാട്ടേലിനും ഇടവകാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.







