പള്ളിക്കര: കനത്തമഴയില്‍ ആഴ്ചകള്‍ക്കുമുമ്പു തകര്‍ന്ന മോറക്കാല ആറ്റിങ്ങല്‍ യോഹന്നാന്റെ വീടു് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിലെ സാധു സംരക്ഷണസമിതി പുനര്‍നിര്‍മ്മിച്ചു നല്കി. സമിതി ഭാരവാഹികളായ സാബു വര്‍ഗിസ്, എന്‍.പി.മാത്യു, കെ.പി.ബേബികെ.പി.ജോയി,ജോണ്സണ് എബ്രാഹം,എബി. ടി. ഐഎന്നിവരുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.
പൂര്‍ത്തിയാക്കിയ വീടിന്റെ കൂദാശ ഫാ.ഇ.സി.വര്‍ഗിസ് കോറെപ്പിസ്ക്കോപ്പ, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍, ഫാ. ജോര്‍ജ് അരിമ്പൂര്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടത്തി.ഈ വര്‍ഷം സമിതി നിര്‍മ്മിക്കുന്ന മൂന്നാമത്തെ വീടാണിത്. കൂടാതെ വിവാഹസഹായ പദ്ധതിയും സമിതി പ്രവര്‍ത്തകര്‍ നടപ്പാക്കിയിട്ടുണ്ട്.